കുവൈറ്റില്‍ മരിച്ച യുവാക്കളുടെ വീടുകള്‍ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
1430151
Wednesday, June 19, 2024 5:47 AM IST
ചങ്ങനാശേരി: കുവൈറ്റ് തീപിടിത്തത്തില്‍ മരണമടഞ്ഞ ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരി പ്രദീപ്, പായിപ്പാട് പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് എന്നിവരുടെ ഭവനങ്ങള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു കോയിപ്പുറം, പി.വി ജോര്‍ജ്, ബെന്നി ജോസഫ്, പി.എച്ച് അഷറഫ്, കുഞ്ഞുമോന് പുളിമൂട്, ഷിബു കുറ്റിക്കാട്, ജോബ് വിരുത്തികരി, പി.എം. തോമസ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.