കേവലഭൂരിപക്ഷമില്ലാത്ത മോദിസര്‍ക്കാരിന് ആയുസില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്
1430153
Wednesday, June 19, 2024 5:47 AM IST
ചങ്ങനാശേരി: കേവലഭൂരിപക്ഷമില്ലാത്ത മൂന്നാം മോദി സര്‍ക്കാര്‍ താമസമില്ലാതെ നിലംപൊത്തുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി ഉടനെ അധികാരത്തിലെത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍നിന്നു നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിന്റെ ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ നന്ദിപ്രകടന പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടക്കത്തിലേതന്നെ കേന്ദ്രസക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കല്ലുകടി കണ്ടുതുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പായിപ്പാട് കവലയില്‍ നിന്നുമാരംഭിച്ച പര്യടനം തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ്, ടൗണ്‍ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കുറിച്ചിയില്‍ സമാപിച്ചു. തുറന്ന വാഹനത്തില്‍ കടന്നുപോയ കൊടിക്കുന്നിലിന് പാതയോരങ്ങളില്‍ കൂടിയ ജനാവലി അഭിവാദ്യമര്‍പ്പിച്ചു.
ഇലക്ഷന് കമ്മിറ്റി ചെയര്മാന് മാത്തുക്കുട്ടി പ്ലാത്താനം, ജനറല്‍ കണ്‍വീനര്‍ പി.എച്ച്. നാസര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, പി.എസ്. രഘുറാം, പി.എന്‍. നൗഷാദ്, വി.ജെ. ലാലി, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, ജോസി ചക്കാല, മുബാഷ് മുതിരപ്പറമ്പില്‍, പി.സി. വര്‍ഗീസ്, ജോഷി കുറുക്കന്‍കുഴി, അബ്ദുല്‍ കലാം, സിംസണ്‍ വേഷ്ണാൽ എന്നിവര്‍ പ്രസംഗിച്ചു.