വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് വാഴൂരില്‍
1430158
Wednesday, June 19, 2024 5:58 AM IST
കോട്ടയം: വായനപക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്നു രാവിലെ 10നു വാഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി.എന്‍. പണിക്കരുടെ ജന്മദിനമായ ഇന്ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിക്കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി.കെ. ഹരികുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി തുടങ്ങിയവര്‍ പ്രസംഗിക്കും.