ദീപിക - ലക്ഷ്യ കരിയർ ഗൈഡൻസ് സെമിനാറും അനുമോദനവും വിദ്യാർഥീ പങ്കാളിത്തത്തിൽ പ്രൗഢഗംഭീരമായി
1430159
Wednesday, June 19, 2024 5:58 AM IST
കോട്ടയം: ദീപികയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും സംയുക്തമായി കോട്ടയം വടവാതൂര്‍ ഗിരിദീപം ബഥനി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷന്‍ സെമിനാര്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തില്‍ പ്രൗഢഗംഭീരമായി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും പരിശീലിപ്പിച്ച കൊമേഴ്സ് അധ്യാപകരെയും സമ്മേളനത്തില്‍ മെമന്റോ നല്കി ആദരിച്ചു.
ഗിരിദീപം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. മാത്യു ഏബ്രഹാം മോടിയില്‍, ദീപിക ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) കെ.സി. തോമസ്, ഫാ. സൈജു കുര്യന് ഒഐസി, ഫാ. റോബിന് ഈട്ടിത്തടത്തില്‍ ഒഐസി, ലക്ഷ്യ പ്രതിനിധികളായ റൂബന്‍ മാര്ട്ടിന്, കെ.എച്ച്. ഹക്കിം, ദീപിക പബ്ലിക് റിലേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. ലക്ഷ്യ സ്ട്രാറ്റജിക് അക്കഡേമിക് അഡ്വൈസര്‍ അവിനാഷ് കുളൂര്‍ ക്ലാസ് നയിച്ചു. സെമിനാറിലും സമ്മേളനത്തിലും കോട്ടയത്തും പരിസരപ്രദേശത്തുനിന്നുമുള്ള സ്കൂളുകളിലെ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.