സന്തോഷമാണ് ജീവിത വിജയം: വി. വിഗ്നേശ്വരി ഐഎഎസ്
1430258
Wednesday, June 19, 2024 10:50 PM IST
കുറവിലങ്ങാട്: മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും സന്തോഷത്തോടെയും ജീവിക്കുന്നതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്നും സ്നേഹത്തിന്റെ നാടാണ് കോട്ടയം എന്നും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു കോഴ്സുകളില്‍ ഫുള്‍ എ പ്ലസ് നേടിയവരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്, കൊച്ചുറാണി സെബാസ്റ്റ്യന്‍, അല്‍ഫോൻസ ജോസഫ്, റ്റെസി സജീവ്, സന്ധ്യ സജികുമാര്‍, എം.എന്‍. രമേശന്, വാര്‍ഡ് മെംബര്‍മാരായ വിനു കുര്യന്, ഡാര്‍ളി ജോജി തുടങ്ങിയവര്‍ പ്രസംഗിച്ചു. 69 കുട്ടികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും കളക്ടര്‍ വിതരണം ചെയ്തു. ഹരിത പ്രോട്ടോകള്‍ പാലിക്കുന്നതിന് തുണിസഞ്ചികളും പങ്കെടുത്തവര്‍ക്കെല്ലാം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.