നാലു തലമുറകളുടെ കൂടിച്ചേരലിനു വഴിയൊരുക്കി പൂര്‍വവിദ്യാര്‍ഥി സംഗമം
1430259
Wednesday, June 19, 2024 10:50 PM IST
മുത്തോലി: നാല് തലമുറകളുടെ കൂടിച്ചേരലിനു വഴിയൊരുക്കി മുത്തോലി ജൂണിയര്‍ ടെക്നിക്കല്‍ സ്കൂള്‍ 1982-84 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥി സംഗമം. 42 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരേ ക്ലാസില്‍ പഠിച്ചവരില്‍ 36 പേര് തങ്ങളുടെ കലാലയത്തില്‍ വീണ്ടും ഒരുമിച്ചുകൂടി. അന്നത്തെ വിദ്യാര്‍ഥികള്‍, പഠിപ്പിച്ച അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികളുടെ മക്കള്‍, ഇവരില്‍ മൂന്നുപേരുടെ കൊച്ചുമക്കള്‍ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്. തലമുറകളെ കോര്‍ത്തിണക്കി നിലനില്‍ക്കുന്ന ഈ കൂട്ടായ്മ നാടിന് അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
ഡോ. ടോണി ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സര്‍വീസില്‍നിന്നു വിരമിക്കുന്ന കെ.സി. ആന്റണി, വി.എന്‍. നടരാജസുന്ദരം, കെ.എസ്. വേണുഗോപാല്‍, ജയകുമാര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സജി തോമസ്, ജോസഫ് മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.