കിണറ്റിലെ വെള്ളത്തിനു പാൽനിറവും ദുർഗന്ധവും
1430272
Wednesday, June 19, 2024 11:01 PM IST
ചാമംപതാൽ: കിണറ്റിലെ വെള്ളത്തിനു പാൽ നിറവും ദുർഗന്ധവും. ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പതച്ച് പാൽപോലെയായത്. വെള്ളത്തിനു രൂക്ഷഗന്ധവുമുണ്ട്.
ചൊവ്വാഴ്ച രാവിലെ മോട്ടോറടിച്ചശേഷം ടാപ്പ് തുറന്നപ്പോഴാണ് വെള്ളം പാൽ നിറത്തിൽ കണ്ടത്. കിണറ്റിലെ വെള്ളം പൂർണമായി വെള്ളനിറത്തിലായിരുന്നു. എന്നാൽ സമീപത്തെ കിണറുകളിലൊന്നും ഈ പ്രശ്നമില്ല.
കിണർവെള്ളം പരിശോധനയ്ക്കായി വടവാതൂരിലെ ലാബിലേക്ക് അയച്ചു. വിഷയം ആരോഗ്യവകുപ്പിനെയും വാഴൂർ പഞ്ചായത്തിലും അറിയിച്ചതായി സന്തോഷ് പറഞ്ഞു.