ദുരിതമനുഭവിക്കുന്നവരെയും നിരാലംബരെയും സഹായിക്കണമെന്ന്
1430437
Thursday, June 20, 2024 6:49 AM IST
കടുത്തുരുത്തി: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെയും നിരാംലബരെയും കണ്ടെത്തി സഹായം എത്തിക്കാന്‍ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്. ജൂഡി ഇസെഡ്.ആര്. മംഗള്‍രാജ്.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം മുട്ടുചിറയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
മുട്ടുചിറ സെന്റ് അല്‍ഫോന്‍സാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മുട്ടുചിറ ഏരിയാ കൗണ്‍സില്‍ പ്രസിഡന്റ് പോള്‍ ആറാക്കപ്പടവില് അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. റവ.ഡോ. ജോസ് കോട്ടായില്‍, കേരള റീജിയണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പി.ഡി. തോമസ് പുലിക്കോട്ടില്‍, സിസ്റ്റര്‍ ലില്ലിക്കുട്ടി ആന്റണി കുഞ്ഞാപ്പറമ്പില്‍,
ഷാജി സിറിയക് മഠത്തുംപടിക്കല്‍, ഡോ. ബേബി ജോസഫ് അറയ്ക്കപ്പറമ്പില്‍, ജോണ്‍ ജോസഫ് കുഴിവേലില്‍, ഡോ.കെ.കെ. ജോസ് കണിച്ചുകാട്ട്, ഫാ. മാത്യു വാഴചാരിക്കല്‍, പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍, സിസ്റ്റര്‍ അനിറ്റ ജോസ്, ജോസഫ് ചോലങ്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു.