പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പു തൊഴിലാളികൾ ധർണ നടത്തി
1430439
Thursday, June 20, 2024 6:49 AM IST
വൈക്കം: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചു മൂന്ന് മാസമായിട്ടും തൊഴിലുറപ്പ് പണി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) വൈക്കം- തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
മൂന്നു വര്‍ഷം തുടര്‍ച്ചയായി പണിചെയ്ത കൃഷിഭൂമിയില്‍ പണി ഏറ്റെടുക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
അശാസ്ത്രീയ ഓഡിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, വേതനം 600 രൂപയായി വര്‍ധിപ്പിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു.
എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാര്‍ ധർണാസമരം ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജെസീന ഷാജുദ്ദീന്‍, യൂണിയന് വൈക്കം മണ്ഡലം സെക്രട്ടറി പി.ആര്. രജനി, സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കെ. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. നാനാടം എഐടിയുസി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.