ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുരുതര വീഴ്ചകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല
1430444
Thursday, June 20, 2024 7:06 AM IST
ചങ്ങനാശേരി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുരുതര വീഴ്ചകള്‍ പരിഹരിക്കുന്നതിനും ഈ മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ആധുനിക വിദ്യാഭ്യാസ സാങ്കേതിക രംഗത്ത് ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് വിചാര്‍വേദിയുടെ 13-ാം വാര്‍ഷികവും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ പ്രതിഭാസംഗമം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വി.എസ്. നന്ദഗോപാല്‍ വള്ളവന്ചിറയുടെ സ്മാരകമായുള്ള രാജീവ്ഗാന്ധി അവാര്‍ഡുകള്‍ വിതരണം ചെയ്തു. വി.ജെ. ലാലി, സുധാ കുര്യന്, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസര്‍, കെ.എ. ജോസഫ്, ജസ്റ്റിന് ബ്രൂസ്, ആന്റണി കുന്നുംപുറം, ബാബു കുരീത്ര, സണ്ണി ഏത്തയ്ക്കാട്, പി.എം. മോഹനന്‍പിള്ള, അന്നമ്മ സാജന്, സിനി വര്‍ഗീസ്, ലൈസാമ്മ മുളവന, സെലിന് ബാബു, റോസ്ലിന് ഫിലിപ്പ്, ദേവസ്യാ പുന്നമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.