കർഷകന്റെ കട തുറന്നു
1430446
Thursday, June 20, 2024 7:06 AM IST
നെടുംകുന്നം: വിഷരഹിതമായ നാടൻ പച്ചക്കറികളും കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും വിപണനം ചെയ്യുന്നതിന് കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ രൂപീകരിച്ച കർഷകന്റെ കടയുടെ ഉദ്ഘാടനം നടത്തി.
വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, കങ്ങഴ , നെടുംകുന്നം, വെള്ളാവൂർ, വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിലെ കർഷകരുടെ സംരംഭമായ കറുകച്ചാൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നെടുംകുന്നം മഠത്തുംപടിയിലാണ് കർഷകന്റെ കട ആരംഭിച്ചിരിക്കുന്നത്.
കടയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വാർഡ് മെംബർ ബീന വർഗീസ് അധ്യക്ഷത വഹിച്ചു .
പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.വി. സൂസമ്മ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ യമുന ജോസ്, മാടപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനീന സൂസൻ സഖറിയ, വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ബിന്ദു, പി.എൻ. സതീശൻ, ചാക്കോ ദേവസ്യ ചെമ്പിലകം തുടങ്ങിയവർ പ്രസംഗിച്ചു.
പ്രമുഖ നഴ്സറികളുടെ ഫലവൃക്ഷത്തൈകൾ, ജൈവ വളങ്ങൾ, കാർഷിക ഉപകരണങ്ങൾ, പച്ചക്കറി വിത്തുകൾ, ചെടികൾ, കർഷകർ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.