കുമരങ്കരി-പറാല്‍-ചങ്ങനാശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: യുവദീപ്തി എസ്എംവൈഎം
1430447
Thursday, June 20, 2024 7:06 AM IST
പറാല്‍: കുമരങ്കരി-പറാല്‍-ചങ്ങനാശേരി റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നു പറാല്‍ സെന്റ് ആന്റണീസ് യുവദീപ്തി എസ്എംവൈഎം ആവശ്യപ്പെട്ടു.
ചങ്ങനാശേരി നഗരത്തെ കുമരങ്കരിയുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് തകര്‍ന്നു കിടക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങളടക്കം വാഹനങ്ങളുടെ സഞ്ചാരം ദുരിതത്തിലാണ്.
ഇക്കാര്യത്തില്‍ എംഎല്‍എയും പൊതുമരാമത്ത് അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
ഡയറക്ടര്‍ ഫാ. സ്കറിയ പറപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആല്ബിന് ജോണ്‍, സിസ്റ്റർ ജെസ്ലിന് ജെഎസ്, ആന്മരിയ ജോമോന്, വര്‍ഷ ജോജി, അമല്‍ ജോസഫ്, നിമിഷ ജോജി, ടോം ഷിന്‍ജോ, അലന് ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.