വെല്ലുവിളികൾ നിറഞ്ഞ ആധുനിക ലോകത്തിൽ യുവജനങ്ങൾ നന്മ മരങ്ങളാകണം: മാർ മാത്യു അറയ്ക്കൽ
1430449
Thursday, June 20, 2024 10:03 PM IST
പെരുവന്താനം: ആധുനിക ലോകത്തിൽ യുവജനങ്ങൾ വൻ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ചിട്ടയായ പ്രവർത്തനങ്ങളും ദൈവവിശ്വാസവും മുറുകെപ്പിടിച്ച് നന്മ മരങ്ങളാകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഡിഗ്രി ഓണേഴ്സിന് അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പത്തു ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. കോളജ് ചെയര്മാന് ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, റവ.ഡോ. ജയിംസ് ഇലഞ്ഞിപ്പുറം, ഫാ. സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, സുപർണ രാജു, അക്ഷയ് മോഹൻദാസ്, ഫാ. ജോസഫ് മൈലാടിയിൽ, ഫാ. ജോസഫ് വാഴപ്പനാടിയിൽ, സിസ്റ്റർ റ്റീന എന്നിവർ പ്രസംഗിച്ചു.