മാണിക്കത്തനാരെ അനുസ്മരിച്ച് സെന്റ് മേരീസ് സ്കൂൾ
1430456
Thursday, June 20, 2024 10:03 PM IST
കുറവിലങ്ങാട്: സ്കൂൾ സ്ഥാപകനായ നിധീരിക്കൽ മാണിക്കത്തനാരെ അനുസ്മരിച്ച് ഇളംതല. 1888ൽ നിധീരിക്കൽ മാണിക്കത്തനാർ സ്ഥാപിച്ച കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പുഷ്പാർച്ചനയും സമ്മേളനവുമൊരുക്കി സ്ഥാപകമാനേജരെ അനുസ്മരിച്ചത്.
മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ, ആർച്ച്ബിഷപ് മാർ ജോസഫ് മിറ്റത്താനി, മുൻ മന്ത്രി കെ.എം. മാണി എന്നിങ്ങനെ വിവിധ തുറകളിൽ അനേകരെ സമ്മാനിക്കാൻ കഴിഞ്ഞ സെന്റ് മേരീസ് സ്കൂൾ ശതാബ്ദി സ്മാരമായി നിധീരിക്കൽ മാണിക്കത്തനാരുടെ അർധകായ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമയിലാണ് അധ്യാപകരും വിദ്യാർത്ഥികളുമടക്കം 120-ാം വാർഷികാനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന നടത്തിയത്.
മാണിക്കത്തനാരുടെ നേതൃത്വത്തിൽ പള്ളിയുടെ പടിപ്പുരമാളികയിലും വാദ്യപ്പുരയിലുമായി ആരംഭിച്ച സ്കൂളാണ് ഇന്ന് ഹയർ സെക്കൻഡറി തലത്തിലേക്ക് വളർന്ന് ബഹുനില മന്ദിരങ്ങളിൽ പ്രവർത്തിക്കുന്നത്.
ഹെഡ്മാസ്റ്റർ ജോസ് ജേക്കബ്, ഫാ. ജിസ് അമ്പനാട്ടുകുന്നേൽ, ജിജോ ജോസഫ്, സിബി സെബാസ്റ്റ്യൻ, ഷീൻ മാത്യു, സിസ്റ്റർ റാണി മാത്യു, സിസ്റ്റർ മെറിൻ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.