കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവില സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കണം: നെല്‍കര്‍ഷക സംരക്ഷണ സമിതി
1430645
Friday, June 21, 2024 6:52 AM IST
ചങ്ങനാശേരി: കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കാതെ പ്രൊഡക്ഷന്‍ ബോണസില്‍ തട്ടിക്കിഴിച്ചു സംസ്ഥാന ഖജനാവിലേക്കു വകയിരുത്താനുള്ള നീക്കം അപലപനീയമാണെന്ന് നെല്‍ കര്‍ഷക സമിതി സംസ്ഥാന കമ്മിറ്റി.
കേന്ദ്രം നെല്‍സംഭരണ തുക ക്വിന്റലിനു 117 രൂപ വര്‍ധിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ കേരള സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ചെയ്തതുപോലെ കര്‍ഷകര്‍ക്ക് ഈ തുക നല്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ സിവില്‍ സപ്ലൈസ് മന്ത്രിയുടെ പ്രസ്താവനയെന്നു സമിതി കുറ്റപ്പെടുത്തി.
2023-24 വര്‍ഷത്തെ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പൂര്‍ത്തിയായിട്ടും നാളിതുവരെ കര്‍ഷകര്‍ക്ക് അവരുടെ നെല്ലിന്റെ വില നല്‍കാത്തതിനെതിരേ നെല്‍കര്‍ഷക സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി.
സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍,
പി. വേലായുധന് നായര്‍, കെ.ബി. മോഹനന്, ജോണ്‍ സി. ടിറ്റോ, ഷാജി പണിക്കരുപറമ്പില്‍, മാത്യൂസ് കോട്ടയം, സുഭാഷ് പറമ്പിശേരി, ലാലിച്ചന്‍ വേലിയാത്ത് കണ്ണാടി, ഷാരോണ്‍ ടിറ്റോ, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.