ഓട്ടോ ഡ്രൈവര്‍ മരിച്ചനിലയില്‍
1430647
Friday, June 21, 2024 6:52 AM IST
കോട്ടയം: സംക്രാന്തിയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളികയില്‍ സിബി (52) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വാഹനത്തിനുസമീപം വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ അയല്‍വാസികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: റോസ്ലി. സംസ്കാരം ഇന്നു രാവിലെ 10നു പാറമ്പുഴ ബേത്ലഹേം പള്ളിയില്‍.