ജോർജ് ജോസഫ് പൊടിപാറയുടെ 25-ാം ചരമവാർഷികാചരണം ഏറ്റുമാനൂരിൽ നാളെ
1430649
Friday, June 21, 2024 6:52 AM IST
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ ജനപ്രതിനിധി ആയിരുന്ന ജോർജ് ജോസഫ് പൊടിപാറയുടെ 25-ാം ചരമവാർഷികാചരണം ഏറ്റുമാനൂർ വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ ഏറ്റുമാനൂരിൽ നടത്തും.
ഏറ്റുമാനൂർ വികസന സമിതി ഹാളിൽ രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തും. ലവേഴ്സ് ഓഫ് പൊടിപാറ കോഓർഡിനേറ്റർ സിറിൽ ജി. പൊടിപാറ അനുസ്മരണ പ്രമേയം അവതരിപ്പിക്കും.
ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, നഗരസഭ കൗൺസിലർ രശ്മി ശ്യാം, ജോയി പൂവംനിൽക്കുന്നതിൽ, രാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.