കോടിമതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം
1430650
Friday, June 21, 2024 6:52 AM IST
കോട്ടയം: എംസി റോഡില്‍ കോടിമതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രി ഏഴിന് കോടിമത നാലുവരിപ്പാതയുടെ തുടക്കത്തില്‍ പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു അപകടം. മാളികക്കടവില്നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കു പോകുകയായിരുന്ന ബസിലേക്കാണ് എതിര്‍ദിശയില്‍നിന്നുമെത്തിയ കാര്‍ ഇടിച്ചുകയറിയത്.