കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു
1430652
Friday, June 21, 2024 6:52 AM IST
കുറുപ്പന്തറ: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലിടിച്ചശേഷം വൈദ്യുതി പോസ്റ്റിടിച്ച് തകര്‍ത്തു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കോട്ടയം - എറണാകുളം റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവിലാണ് അപകടം.
രണ്ട് കാറുകളിലായി കോട്ടയത്തുനിന്നു വയനാടിനു പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡിനപ്പുറത്തെത്തി മതിലിടിച്ചശേഷം സമീപത്തെ വൈദ്യൂതി പോസ്റ്റിടിച്ചു തകര്‍ക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കാറിലുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പുളിന്തറ വളവ് സ്ഥിരം അപകടവേദിയായി മാറിയിരിക്കുകയാണ്.
അടുത്തിടെ മറ്റൊരു വാഹനമിടിച്ചു തകര്‍ത്ത അതേ പോസ്റ്റ് തന്നെയാണ് ഇന്നലെ കാറിടിച്ചു വീണ്ടും തകര്‍ന്നത്. പുളിന്തറ വളവിലെ അപകടമൊഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.