തെങ്ങണയിലെ വഴിയോര കച്ചവടം നിരോധിക്കണം: മര്‍ച്ചന്റ്സ് അസോ.
1430659
Friday, June 21, 2024 7:01 AM IST
തെങ്ങണ: തെങ്ങണയിലെ വഴിയോരക്കച്ചവടം നിരോധിക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. വാടകയ്ക്കു മുറി എടുത്ത് പഞ്ചായത്ത് ലൈസന്‍സും തൊഴില്‍ക്കരവും അടച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് വഴിയോരക്കച്ചവടം വളരെ ഏറെ ബുദ്ധിമുട്ടാണ്. കടകള്‍ നിര്‍ത്തിപോകേണ്ട ഗതികേടിലാണ് വ്യാപാരികളെന്നു സംഘടന അഭിപ്രായപ്പെട്ടു.
ജംഗ്ഷനിലെ നായശല്യം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാണ്. ഫുട്പാത്തുകളും വൃത്തിഹീനമാണ്. പഞ്ചായത്തില്‍നിന്നും തൂപ്പുകാര്‍ എത്തുന്നില്ലെന്നും സമിതി പരാതിപ്പെട്ടു. അടിയന്തരമായി മാടപ്പള്ളി പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. അന്‍സാരി, അജിത്, ബൈജു ട്രിനിറ്റി, എം.സി. രാജേഷ്, സി.എ. അഷറഫ്, ഫ്രാന്‍സിസ്, സുരേഷ് കര്‍മ, അബ്ദുള്‍ സലാം, റ്റോമിച്ചന്‍ മുക്കട, ടി.കെ. റഷീദ്, പി.ടി. വര്‍ഗീസ്, മഞ്ജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.