മൂലം വള്ളംകളി: കുറിച്ചിയില്‍നിന്ന് ജലോത്സവ വിളംബര ഘോഷയാത്ര നടത്തി
1430660
Friday, June 21, 2024 7:01 AM IST
കുറിച്ചി: നാളെ ചമ്പക്കുളം ആറ്റില്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോസവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. രാജപ്രമുഖന്‍ ട്രോഫി വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കുറിച്ചി കരിങ്കുളം കൃഷ്ണന്കുന്ന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ആരംഭിച്ചത്. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഉദഘാടനം ചെയ്തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ജലജ കുമാരി, മിനി മന്മഥന്നായര്, കുറിച്ചി പഞ്ചായത്തംഗം ബി.ആര്. മഞ്ജീഷ്, കുട്ടനാട് തഹസീല്‍ദാര്‍ പി.വി. ജയേഷ്, എ.വി മുരളി, മുട്ടാര്‍ ഗോപാലകൃഷ്ണന്, കരിങ്കുളം കൃഷ്ണന്കുന്ന് പാര്‍ഥസാരഥി ക്ഷേത്രം ട്രസ്റ്റി ജയതലകന്, പി.കെ. ഗോപാലകൃഷ്ണന്, സബിന്‍ സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിവിധ പഞ്ചായത്തുകളുടെ സ്വീകരണം ഏറ്റുവാങ്ങി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി, വൈകുന്നേരം ചമ്പക്കുളത്തു സമാപിച്ചു.