യോഗദിനാചരണം
1430663
Friday, June 21, 2024 10:01 PM IST
പാലാ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും യുവതലമുറയെ ബോധവാന്മാരാക്കുവാന് പാലാ സെന്റ് തോമസ് കോളജിലെ എന്‍സിസി നേവല്‍ വിഭാഗവുംഅരുണാപുരം രാമകൃഷ്ണ മഠവും സംയുക്തമായി യോഗദിനം ആചരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു.
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും യോഗക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. പ്രഫ. വി.അഭിലാഷ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, നിര്‍മല്‍ കുര്യാക്കോസ്, ഷീനാ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഭരണങ്ങാനം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍സിസി യൂണിറ്റിന്റെയും തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ യോഗദിനാചരണം നടത്തി. ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസ് തയ്യില്‍ അധ്യക്ഷത വഹിച്ചു.
കരൂര്‍: നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടുകൂടി കരൂര്‍ റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗദിനാചരണം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന് അധ്യക്ഷത വഹിച്ചു. ശാന്തി യോഗസ്രം ചെയര്മാന് മോഹന്‍ജി ക്ലാസുകള്‍ നയിച്ചു.
മുത്തോലി: അന്താരാഷ്ട്ര യോഗദിനാചരണത്തിനോടനുബന്ധിച്ച് മുത്തോലി പഞ്ചായത്തില്‍ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തും ഗവണ്മെന്റ് ആയുര്‍വേദ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററും സംയുക്തമായി അന്താരാഷ്ട്ര യോഗദിനവും സംഗീതദിനവും ആചരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു.
ഉഴവൂർ: യോഗ ആരോഗ്യജീവിതത്തിനുള്ള വഴി സമ്മാനിക്കുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടന്ന യോഗപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സജേഷ് ക്ലാസിന് നേതൃത്വം നൽകി.
മരങ്ങാട്ടുപിള്ളി: പഞ്ചായത്തും ഗവ. ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററും ചേർന്ന് യോഗദിനാചരണവും സംഗീതദിനാചരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ബിജെപി ഓഫീസിൽ യോഗ പരിശീലനം നടത്തി. ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മിനർവാ മോഹൻ ഉദ്ഘാടനം ചെയ്തു. യോഗ ആചാര്യൻ പി.ടി. സജൻ യോഗ പരിശീലനം നൽകി.