നൂതനാശയങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തി നേടണം: ജോസ് കെ. മാണി
1430664
Friday, June 21, 2024 10:01 PM IST
വാകക്കാട്: സാമൂഹിക വികസനത്തിന് ഉപയുക്തമാകുന്ന പ്രായോഗികമായ നൂതനാശയങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തി നേടണമെന്ന് ജോസ് കെ. മാണി എംപി. വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂളിലെ മികവുത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥി ഡോ. ആഷ ജോസഫ്, മനു ജയിംസ്, കെ.വി. ജോസഫ്, മനു കെ. ജോസ്, രാജേഷ് മാത്യു, അലന് മാനുവല്‍ അലോഷ്യസ് എന്നിവര്‍ ചേര്‍ന്ന് മികവിന്റെ പുരസ്കാരം ജോസ് കെ. മാണി എംപിയില്‍നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം കരസ്ഥമാക്കിയ സ്കൂളിലെ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ അനുമോദിക്കുകയും ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ മനു കെ. ജോസ്, മിസ്ട്രസ് ജൂലിയ അഗസ്റ്റിന് എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഷീല്‍ഡുകളും മെഡലുകളും വിതരണം ചെയ്തു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്, റോബിന് എപ്രേം, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.