പാലാ സെന്റ് തോമസ് ടിടിഐയിൽ ജൈവം പദ്ധതിക്കു തുടക്കം
1430665
Friday, June 21, 2024 10:01 PM IST
പാലാ: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ജൈവം പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയില്‍ തുടക്കം കുറിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ അഞ്ഞൂറ് തൈകള്‍ പാലാ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന് ജോസഫ് സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ജെ. സിബിക്കു കൈമാറി. സ്കൂള്‍ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായ പച്ചക്കറിത്തോട്ടവും പൂര്‍ത്തിയായി വരുന്നു. വഴുതന, പയര്‍, തക്കാളി, ചീനി, ചീര തുടങ്ങിയ പച്ചക്കറിത്തൈകളോടൊപ്പം മുഴുവന്‍ കുട്ടികള്‍ക്കും വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും ലഭിക്കും.
പാലാ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പ്രഭാകുമാരി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് എസ്.എ. സനീര്‍, ഇക്കോ ക്ലബ് കോ-കോര്‍ഡിനേറ്റര്‍ ടിജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.