മെറിറ്റ് ഡേയും ക്ലബ് ഉദ്ഘാടനവും
1430669
Friday, June 21, 2024 10:01 PM IST
പെരുവന്താനം: സെന്റ് ജോസഫ്സ് ഹയർ സെക്കഡറി സ്കൂളിൽ നടന്ന മെറിറ്റ് ഡേ ആഘോഷം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോബിൻ താഴത്തുവീട്ടിൽ അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് നെല്ലൂർകാലായിപ്പറമ്പിൽ, പ്രിൻസിപ്പൽ മിനി, മുൻ പ്രഥമാധ്യാപിക ഉഷസ്, അധ്യാപിക ജെസി, പിടിഎ പ്രസിഡന്റ് ജോബി കണിയാംപറമ്പിൽ, സാജു പൗവ്വത്ത് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സോബിൻ താഴത്തുവീട്ടിൽ നിർവഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.