അധ്യാപക രക്ഷാകർതൃ യോഗം ചേർന്നു
1430672
Friday, June 21, 2024 10:13 PM IST
കോട്ടയം: മാന്നാനം സെന്റ് ജോസഫ് യുപി സ്കൂളിൽ അധ്യാപക രക്ഷാകർതൃ യോഗം ചേർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മാനേജർ റവ. ഡോ.കുര്യൻ ചാലങ്ങാടി സിഎം ഐ ഉദ്ഘാടനം ചെയ്തു.
പേരന്റിംഗ് 2കെ 24 എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റർ ഫാ.സജി പാറക്കടവിൽ സിഎംഐ, അധ്യാപക പ്രതിനിധി മനോജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സെബാസ്റ്റ്യൻ മാത്യുവിനെ പിടിഎ പ്രസിഡന്റായും മഞ്ജു ജോർജിനെ എംപിടിഎ പ്രസിഡന്റായും സുമി, നൗഷാദ് എന്നിവരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.