ദീപിക വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്
1430707
Friday, June 21, 2024 11:24 PM IST
പാലാ: ദീപികയുടെ 138-ാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ഇന്നു പാലായില്‍ നടക്കും. രാവിലെ 11നു ടൗണ്‍ ഹാളില്‍ സമ്മേളനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, പാലാ നഗരസഭ ചെയര്മാന് ഷാജു വി. തുരുത്തേല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതവും രാഷ്ട്രദീപിക ഡയറക്ടറും പാലാ രൂപത വികാരി ജനറാളുമായ റവ.ഡോ. ജോസഫ് തടത്തില്‍ നന്ദിയും പറയും.
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിന്റെ (സൈം) പ്രിന്‍സിപ്പലും സ്ഥാപകനുമായ പ്രഫ. ജെ. ഫിലിപ്പ്, പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെയും സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജിയുടെയും ചെയര്മാന് റവ.ഡോ. ജോസഫ് മലേപ്പറമ്പില്‍, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പി. ജോര്‍ജ് തോമസ്, പാലാ മാര്‍സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കണിയോടിക്കല്‍, ചലച്ചിത്ര സംവിധായകന് ഭദ്രന് മാട്ടേല്‍, ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, പാലാ മരിയസദനം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് എന്നിവരെയാണ് ആദരിക്കുന്നത്.