നവകേരള സദസിലെ നിവേദനത്തിന് പരിഹാരം ; കുട്ടികൾക്ക് ഫുട്ബോൾ സമ്മാനിച്ച് മന്ത്രി
1430708
Friday, June 21, 2024 11:24 PM IST
കോട്ടയം: നവകേരള സദസിൽ നൽകിയ നിവേദനത്തിന് പരിഹാരം കണ്ടെത്തി സ്പോർട്സ് കൗൺസിൽ. കഴിഞ്ഞ വർഷം ഡിസംബർ 12,13,14 തിയതികളിലായി ജില്ലയിൽ നടന്ന നവകേരള സദസിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ കായികതാരങ്ങളായ പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ കായിക ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ചു കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി.എൻ. വാസവൻ ഫുട്ബോൾ സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു.