എന്ജിൻ തകരാർ: കോര്‍ബ-കൊച്ചുവേളി ട്രെയിൻ പിറവത്ത് നിര്‍ത്തിയിട്ടു
1430709
Friday, June 21, 2024 11:24 PM IST
കടുത്തുരുത്തി: ഇലക്ട്രിക് എന്‍ജിനുണ്ടായ തകരാറിനെ തുടര്‍ന്ന് കോര്‍ബ - കൊച്ചുവേളി സൂപ്പര്‍ എക്സ്പ്രസ് ട്രെയിൻ നിര്‍ത്തിയിട്ടു. തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടത്.
എറണാകുളം - കോട്ടയം പാതയില്‍ മൂന്ന് മണിക്കൂര്‍ സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഉച്ചകഴിഞ്ഞ് 3.50 നാണ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെട്ടത്. ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് വിവിധ ട്രെയിനുകള്‍ വൈകിയതുമൂലം യാത്രക്കാർക്ക് സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഇരട്ടപ്പാതയായതിനാല്‍ കോട്ടയം - എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം തടസമില്ലാതെ നടന്നു.