യോഗദിനം: സെമിനാറും യോഗപ്രദർശനവും നടത്തി
1430710
Friday, June 21, 2024 11:24 PM IST
കോട്ടയം: രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ചു കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറും യോഗപ്രദർശനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കോട്ടയത്തിന്റെയും ചേതനയോഗയുടെയും യോഗാ ടീച്ചേഴ്സ് അസോസിയേഷന്റെയും യോഗാ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യോഗ അസോസിയേഷൻ ഓഫ് കോട്ടയം വി.പി. ലാലുമോൻ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ബൈജു ഗുരുക്കൾ, സി.കെ. ഹരിഹരൻ, കെ.ടി. സുഗുണൻ, എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു.