വയോധികയെ ആക്രമിച്ച കേസിൽ മകൾ പിടിയിൽ
1430862
Saturday, June 22, 2024 6:48 AM IST
കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ മകളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം, മാങ്ങാനം ആനത്താനം ചക്കുപുരയ്ക്കൽ ലൈല (42) യെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടില് വച്ച് അമ്മയുമായി വാക്കുതർക്കം ഉണ്ടാവുകയും മാതാവിനെചീത്ത വിളിക്കുകയും സമീപത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കസേരകൊണ്ട് വയോധികയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
വയോധികയ്ക്ക് കിട്ടുന്ന പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയി എന്നു പറഞ്ഞായിരുന്നു ഇവർ വയോധികയെ ആക്രമിച്ചത്. പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എഎസ്ഐ ലിനി, സബീന, സിപിഒ മാരായ പ്രീത, ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.