യോഗ ദിനാചരണം നടത്തി
1430864
Saturday, June 22, 2024 6:48 AM IST
പാമ്പാടി: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഗവ. വിഎച്ച്എസ്എസ് (ടിഎച്ച്എസ്) പാമ്പാടി സ്കൂളിലെ വിഎച്ച്എസ്എസ് വിഭാഗത്തിലെ കുട്ടികൾക്കായി കെ. ഹരീഷ്, സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നൽകി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രശ്മി പ്രദീപ് അധ്യക്ഷതവഹിച്ചു.
കൂരോപ്പട: ളാക്കാട്ടൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം സന്ധ്യാ സുരേഷ് അധ്യക്ഷതവഹിച്ചു. വാർഡ് അംഗം മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി. നായർ, മെഡിക്കൽ ഓഫീസർ ഷിയാസ്, യോഗ ഇൻസ്ട്രക്ടർ തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൂരോപ്പട: കൂരോപ്പട സാന്റാമരിയ പബ്ലിക് സ്കൂളില്‍ യോഗദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റോയ് മാളിയേക്കല്‍ നേതൃത്വം നൽകി. തുടര്‍ന്നു വിദ്യാര്‍ഥികളുടെ യോഗ അവതരണവും ഉണ്ടായിരുന്നു.
പാമ്പാടി: കെജി കോളജില്‍ എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. കോളജ് പ്രില്‍സിപ്പല്‍ പ്രഫ. റെന്നി പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അപര്‍ണ എസ്. ജോഷി, റെനീഷ് ജോസഫ്, ബിനി മരിയ ഏലിയാസ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയം: സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഫീല്‍ഡ് ഓഫീസിന്റെ അഭിമുഖ്യത്തില്‍ മുത്തോലി പഞ്ചായത്ത് ഹാളില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി. മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എന്‍.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന് യോഗ പരിശീലക നീതു സി. ജോസഫിന്റെയും സംഘത്തിന്റെയും യോഗപരിശീലനവും സെമിനാറും സംഘടിപ്പിച്ചു.
ജില്ലാ ഹോമിയോപതി ഓഫീസിന്റെ മെഡിക്കല്‍ ക്യാമ്പും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ സി. എസ്. സിജുമോന്‍, ശ്രീജയ, ശ്രീലത, സരിന്‍ലാല്‍, പി വി. മിനി കുമാരി എന്നിവര്‍ പ്രസംഗിച്ചു.
അതിരമ്പുഴ: സെന്റ് മേരീസ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലൈബ്രറി സന്ദർശനവും നടത്തി. ഹെഡ്മിസ്ട്രസ് അൽഫോൻസ മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തി.
ഏറ്റുമാനൂർ എസ്എംഎസ്എം യിലെ ലൈബ്രറിയിലേക്ക് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ കൊണ്ടുപോയി പുസ്തകങ്ങൾ പരിചയപ്പെടുത്തി.