ആതുരദാസ് സ്വാമി മഹാസമാധി വാര്‍ഷികം
1430865
Saturday, June 22, 2024 6:48 AM IST
കോട്ടയം: കുറിച്ചി ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജ്, ആതുരസേവാസംഘം ചാരിറ്റബിള്‍ സൊസൈറ്റി, ബ്രഹ്മവിദ്യാശ്രമം ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനുമായിരുന്ന ആതുരദാസ് സ്വാമിയുടെ 13-ാമത് മഹാസമാധി വാര്‍ഷികവും 111-ാം ജയന്തിയും 23, 24 തീയതികളില്‍ കുറിച്ചി ആതുരാശ്രമത്തില്‍ നടത്തും. മന്ത്രി പി. പ്രസാദ് സമാധി വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
24നു രാവിലെ 10ന് ജയന്തി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ആതുരസേവാ സംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ സഭ വലിയ മെത്രാേപ്പാലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കേരള ആഗ്രോ മെഷിനറി കോര്പറേഷന് ചെയര്മാന് സി.കെ. ശശിധരന്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ് എന്നിവര്‍ പ്രസംഗിക്കും.