പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1430868
Saturday, June 22, 2024 6:48 AM IST
വൈക്കം: കുമളിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടിവി പുരം പട്ടശേരി അയ്യാരപ്പള്ളി (കൊണത്താപ്പള്ളി) ജെ. തോമസിന്റെ മകൻ ടോം തോമസാ(27)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.45 ഓടെ കുമളിയിലെ ഗ്രീൻവുഡ് റിസോർട്ടിൽ ജോലി കഴിഞ്ഞ് പോകുമ്പോൾ ടോമിന്റെ ബൈക്കും എതിരേ വന്ന പിക്ക് അപ്പ് വാനുമായി കുമളി പോസ്റ്റ് ഓഫീസിന് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ടോം അപകടസ്ഥലത്തു തന്നെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. മാതാവ്: ജോളി തോമസ്. സഹോദരങ്ങൾ: ജോസ് തോമസ്, ലാൽ തോമസ്.