ദേവമാതാമാസം ബൈബിൾ ക്വിസ്: സമ്മാനങ്ങൾ വിതരണം ചെയ്തു
1430869
Saturday, June 22, 2024 12:29 PM IST
കാഞ്ഞിരപ്പള്ളി: ക്രിസ്ത്യൻ ലൈഫ് കമ്മിഷനും മധുരൈ അതിരൂപതയും വിദ്വാ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല ദേവമാതാമാസം ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
ഇടുക്കി സ്വദേശിനിയായ ഇസബെല്ല ബിനു ആണ് ഒന്നാം സ്ഥാനം നേടിയത്. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതായിരുന്നു സമ്മാനം.
തിരുവനന്തപുരം സ്വദേശിനിയായ സാന്റിനയാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. 15,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതായിരുന്നു പുസ്കാരം.
ഇടുക്കി സ്വദേശിനിയായ ട്രീസ റെൻസണ് മൂന്നാം സ്ഥാനം നേടി. 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതായിരുന്നു സമ്മാനം.
"ജീസസ് ദ മെസഞ്ചർ’ എന്ന ആപ്പിലൂടെ ഓണ്‍ലൈനായാണ് മത്സരം നടന്നത്. ഫാ. ജോണ്‍ പിച്ചാപിള്ളിൽ, വിദ്വാ ഗ്രൂപ്പ് എംഡി ലൂക്കാസ് ഫെർണാണ്ടസ്, എക്സിക്യുട്ടീവ് ഡയറക്ടർ സത്യപ്രിയ, നിതിൻ സുദർശൻ, ജിത ഗോപിനാഥ് എന്നിവർ സമ്മാനദാന പരിപാടിയിൽ പങ്കെടുത്തു.