മനുഷ്യസേവനമാണ് ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1430918
Sunday, June 23, 2024 4:43 AM IST
കൊഴുവനാല്‍: സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ ചേര്‍ത്തുപിടിക്കുന്ന മനുഷ്യസേവന പ്രവര്‍ത്തനമാണ് ഏറ്റവും വലിയ സാമൂഹ്യപ്രവര്‍ത്തനമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കലും സുമനസുകളും ചേര്‍ന്ന് നടപ്പിലാക്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 44-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, കൊഴുവനാല്‍ സഹകരണബാങ്ക് പ്രസിഡന്റ് ജോസ് പി. മറ്റം, ബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, പഞ്ചായത്ത് മെംബര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.