ജോൺ പോൾ പാപ്പാ പുരസ്കാര സമർപ്പണം ഇന്ന്
1430932
Sunday, June 23, 2024 4:43 AM IST
കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺ പോൾ പാപ്പ പുരസ്ക്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും ഇന്ന് മൂന്നിന് നടക്കും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ബസേലിയേസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലി ക്കാബാവ ബാവാ അധ്യക്ഷത വഹിക്കും.
അവാർഡ് ജോതാക്കളായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, റവ. ഡോ ഹർഷജൻ പഴയാറ്റിൽ, ഡോ. ജോജോ വി. ജോസഫ്, സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, ഡോ. ദീപക് ഡേവിഡ്സൺ എന്നിവർക്ക് പുരസ്കാരം കെെമാറും.
കാത്തലിക് ഫെഡറേഷൻ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.