പൊടിപാറ ഏറ്റുമാനൂരിന്റെ വികസനത്തിന് നേതൃത്വം വഹിച്ച മഹദ് വ്യക്തി: കെ.സി. ജോസഫ്
1431064
Sunday, June 23, 2024 6:43 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് നേതൃത്വം വഹിച്ച മഹദ് വ്യക്തി ആയിരുന്നു ജോർജ് ജോസഫ് പൊടിപാറയെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ജോർജ് ജോസഫ് പൊടിപാറയുടെ 25-ാം ചരമവാർഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ലവേഴ്സ് ഓഫ് പൊടിപാറ കോ ഓർഡിനേറ്റർ സിറിൾ ജി. പൊടിപാറ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, നഗരസഭാ കൗൺസിലർ രശ്മി ശ്യാം, ജോയി പൂവംനിൽക്കുന്നതിൽ, രാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.