ഉമ്മൻ ചാണ്ടി അനുസ്മരണവുമായി ജയശ്രീ ക്ലബ്
1431070
Sunday, June 23, 2024 6:43 AM IST
പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പള്ളിക്കത്തോട്ടിലെ ജയശ്രീ ആർട്ട്സ് ക്ലബ് സംഘടിപ്പിച്ച സ്മരണാഞ്ജലി വേറിട്ടതായി.
ജയശ്രീയുടെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ തിരുവോണ ദിനങ്ങളിൽ ഉമ്മൻ ചാണ്ടി മുടങ്ങാതെ എത്തിയിരുന്നതിന്റെ ഓർമ ഭാരവാഹികൾ അനുസ്മരിച്ചു.
കാർട്ടൂണിസ്റ്റുമാരായ രാജു നായർ, ഇ.പി. പീറ്റർ, സുഭാഷ് കല്ലൂർ, രമാദേവി, പ്രസന്നൻ ആനിക്കാട്, ആർട്ടിസ്റ്റ് ഉദയകുമാർ, ആർട്ടിസ്റ്റ് പി.ജി ഗോപാലകൃഷ്ണൻ എന്നിവർ തത്സമയം ഉമ്മൻ ചാണ്ടിയെ വരച്ച് പുഷ്പങ്ങൾക്കൊപ്പം കല്ലറയിൽ സമർപ്പിച്ചു.
ജയശ്രീ ക്ലബ് പ്രസിഡന്റും കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാട് അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, തപസ്യ കലാ വേദി സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ, ആർട്ടിസ്റ്റ് ഉദയകുമാർ, ജയശ്രീ ക്ലബ് സെക്രട്ടറി ആർ.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.