കുമരകത്ത് തെങ്ങിനു ചീയല്‍രോഗം
1431095
Sunday, June 23, 2024 6:56 AM IST
കോട്ടയം: നാളികേരത്തിനും കള്ളിനും പെരുമ നേടിയ കുമരകത്ത് തെങ്ങുകള്‍ക്ക് ചീയല്‍രോഗം. മഞ്ഞളിപ്പ് ബാധിച്ച് നാളികേരം കൊഴിയുകയും ഇലകള്‍ ചീയുകയുമാണ് രോഗലക്ഷണം. വൈകാതെ തെങ്ങ് ഉണങ്ങിത്തുടങ്ങും.
കായിട്ട് നാലും അഞ്ചും വര്‍ഷം മാത്രമായ തെങ്ങുകളാണ് കൂടുതലായി നശിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡരിരോഗവും വര്‍ധിച്ചുവരികയാണ്. മണ്ണില്‍ ഉപ്പുരസവും അമ്ലതയും വര്‍ധിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു. ജില്ലയില്‍തന്നെ ഏറ്റവുമധികം നാളികേരം ഉത്പാദിച്ചിരുന്ന പ്രദേശമാണ് കുമരകം.
രണ്ടു വര്‍ഷമായി നാളികേരത്തിന് നല്ല വിലയും ലഭിക്കുന്നുണ്ട്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്കാന് തെങ്ങിന്‍കള്ളും സുലഭമായിരുന്നു. തൊഴിലാളികളുടെ ക്ഷാമം, കൂലിച്ചെലവ്, കീടനാശിനികളുടെ വിലവര്‍ധന എന്നീ കാരണങ്ങളാള്‍ തെങ്ങിന് വേണ്ടത്ര പരിചരണം നല്കാൻ ഇപ്പോൾ സാധിക്കുന്നില്ല.