ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കും: ഡോ.എൻ. ജയരാജ്
1431144
Sunday, June 23, 2024 10:19 PM IST
പൊൻകുന്നം: കേരള കോൺഗ്രസ് -എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വൈസ് ചെയർമാൻ ഡോ.എൻ. ജയരാജ്. കേരള കോൺഗ്രസ് - എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപ്പെടലുകൾ നടത്തുവാൻ ഇടതുപക്ഷ മുന്നണിയിൽ ആവശ്യപ്പെടുമെന്ന് ഡോ.എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മാത്യു അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, സുനിൽ, ഡോ. ബിബിൻ കുന്നക്കാട്ട്, റെജി പോത്തൻ, ജെസി ഷാജൻ, ബിനോയ് പുറ്റ്മണ്ണിൽ, ജോബി അയല്ലൂപറമ്പിൽ, ഷാജി നല്ലേപ്പറമ്പിൽ, ജോഷി അഞ്ചനാടൻ എന്നിവർ പ്രസംഗിച്ചു.