തലനാട് ബാലവാടി, ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം നാളെ
1431147
Sunday, June 23, 2024 10:19 PM IST
തലനാട്: പഞ്ചായത്തിലെ 13ാം വാർഡിൽ പ്രവർത്തിക്കുന്ന എസ്എൻ ബാലവാടിക്കും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിക്കും പുതിയ ഇരുനില മന്ദിരം നിർമാണം പൂർത്തിയായി. ബിനോയ് വിശ്വം എംപിയുടെ 2022-23 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
നാളെ തലനാട് ബാലവാടി ജംഗഷനിൽ ചേരുന്ന യോഗത്തിൽ ബിനോയി വിശ്വം എംപി ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ദിര നിർമാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയ അടയ്ക്കാകല്ലിൽ കുടുംബാംഗങ്ങളെ ജോസ് കെ. മാണി എംപി ആദരിച്ച് മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. കുര്യൻ, കെ.സി. സുബാഷ്, പി.എസ്. ബാബു തുടങ്ങിയവർ പ്രസംഗിക്കും. അങ്കണവാടിയിൽ സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മന്ദിരത്തിന്റെ അടിസ്ഥാന പൂർത്തീകരണത്തിനായി ഒന്പതു ലക്ഷം രൂപ തലനാട് പഞ്ചായത്ത് പ്ലാൻ ഫണ്ട്പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു.