വിദ്യാർഥികള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണം: ജോസ് കെ. മാണി എംപി
1431148
Sunday, June 23, 2024 10:19 PM IST
പൈക: പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുമ്പോഴും നമ്മുടെ ചുറ്റുപാടിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും വിദ്യാർഥികള്‍ പങ്കാളികളാകണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് -എം എലിക്കുളം മണ്ഡലം കമ്മിറ്റി പൈകയില്‍ നടത്തിയ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റ്റോമി കപ്പിലുമാക്കല്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ടോം, ബേബി ഉഴത്തുവാല്‍, പ്രഫ. ലോപ്പസ് മാത്യു, സാജന് തൊടുക, ജിമ്മി ഈറ്റത്തോട്ട്, ജോസ് പാറേക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും എപ്ലസ് വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് വിതരണത്തോടൊപ്പം തെങ്ങിന് തൈകളും നല്കി.