വിജയ ദിനാഘോഷം
1431150
Sunday, June 23, 2024 10:19 PM IST
പെരിങ്ങുളം: സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെംബർ പി.യു വർക്കി, അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. തോമസ് മധുരപ്പുഴ, സജി കദളിക്കാട്ടിൽ, ജോസുകുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളികുളം: സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്ന് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും എംജി യൂണിവേഴ്സിറ്റി ബിഎ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ പൂർവ വിദ്യാർഥി ടി.എസ്. അശ്വതിയെയും അനുമോദിച്ചു. മാനേജർ ഫാ. മൈക്കിൾ വടക്കേക്കര അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. എം.ജെ. ഡയസ്, ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.