പാ​ലാ: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പോ​യ സ്വ​കാ​ര്യ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ ഉ​ട​ന്‍ ത​ന്നെ അ​തേ ബ​സി​ല്‍ ചേ​ർ​പ്പു​ങ്ക​ൽ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ത്തി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി. നീ​ലൂ​ര്‍ സ്വ​ദേ​ശി അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് മു​ണ്ട​ക്ക​യം-​പാ​ലാ-​മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഷാ​ജി മോ​ട്ടോ​ഴ്‌​സ് ബ​സി​ല്‍ കു​ഴ​ഞ്ഞു വീ​ണ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍.

‍ഇന്നലെ രാ​വി​ലെ എ​ട്ടോ​ടെ​ ബ​സ് മു​ത്തോ​ലി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാണ് സം​ഭ​വം. സീ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ബ​സ് നി​ര്‍​ത്തി ക​ണ്ട​ക്ട​ര്‍ ആ​ര്‍. ഷൈ​ജു​വും ഡ്രൈ​വ​ര്‍ റി​ന്‍​ഷാ​ദും ചേ​ര്‍​ന്നു പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. കു​ഴ​ഞ്ഞു​വീ​ണ ആ​ളു​ടെ ഭാ​ര്യ​യും ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഇ​വ​ര്‍ നോ​ക്കു​മ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വ് കു​ഴ​ഞ്ഞു​വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ബ​സ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​നു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​ടെ ന​ന്മ നി​റ​ഞ്ഞ മ​ന​സി​നു കൂ​ട്ടു​മാ​യി ബ​സ് നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​തെ ബ​സി​ല്‍ ഇ​രു​ന്നു. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ബ​സ് തി​രി​ച്ച് പോ​യി യാ​ത്ര​ക്കാ​രെ സ്റ്റോ​പ്പു​ക​ളി​ല്‍ ഇ​റ​ക്കി യാത്ര തു​ട​ര്‍​ന്നു.

ക​ണ്ട​ക്ട​ര്‍ ഷൈ​ജു​വും ഡ്രൈ​വ​ര്‍ റി​ന്‍​ഷാ​ദും മു​ണ്ട​ക്ക​യം-​മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എം ​ആ​ന്‍​ഡ് എം ​എ​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഈ ​റൂ​ട്ടി​ല്‍ പ​ക​രം ഓ​ടാ​നെ​ത്തി​യ​താ​ണ് ഷാ​ജി മോ​ട്ടോ​ഴ്‌​സ്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​നു​മോ​ദ​നം അ​റി​യി​ച്ചു.