ഭരണഘടനാ സാക്ഷരതായജ്ഞം
1436552
Tuesday, July 16, 2024 10:38 PM IST
ചിറക്കടവ്: പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട സമ്പൂർണ ഭരണഘടനാ സാക്ഷരതായജ്ഞം പദ്ധതിയുടെ 16-ാംവാർഡ് സംഘാടകസമിതി രൂപീകരണയോഗം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
സി.ജി. രാജൻ പ്രസിഡന്റും ബി. സുനിൽ സെക്രട്ടറിയും വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായ സംഘാടകസമിതി രൂപീകരിച്ചു. ചിറക്കടവിൽ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന വാർഡായി 16-ാംവാർഡിനെ പ്രഖ്യാപിക്കുന്നതിനുള്ള കർമപദ്ധതി ഏറ്റെടുത്തതായി യോഗം പ്രഖ്യാപിച്ചു.