മാതൃവേദി അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
1436555
Tuesday, July 16, 2024 10:38 PM IST
പാലാ: പാലാ രൂപത മാതൃവേദിയുടെ അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. വീടിനെ വീടാക്കുന്നത് അമ്മമാരാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് രണ്ടായിരത്തിലധികം അമ്മമാർ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ഒന്നിച്ചുകൂടി. പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്പോൾ ജൂബിലിയുടെ പ്രതീകമായി 75 അമ്മമാര്‍ അല്‍ഫോന്‍സ വേഷധാരികളായത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടം എന്നിവര്‍ ചേര്‍ന്ന് തീർഥാടകരെ സ്വീകരിച്ചു. ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് സന്ദേശം നല്കി. ചടങ്ങുകള്‍ക്ക് സിസ്റ്റര്‍ ഡോ. എല്‍സാ ടോം, സിജി ലൂക്ക്സണ്‍, സുജ ജോസഫ്, ഷേര്‍ളി ചെറിയാന്, ബിന്ദു ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.