കി​ട​ങ്ങൂ​ര്‍: പി​കെ​വി അ​നു​സ്മ​ര​ണ​വും പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ​വും ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കി​ട​ങ്ങൂ​രി​ല്‍ ന​ട​ക്കും. പി​കെ​വി സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യു​മ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ അ​ഫ​യേ​ഴ്സ് കി​ട​ങ്ങൂ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​വ​ര്‍ഷ​ത്തെ പി​കെ​വി പു​ര​സ്‌​കാ​ര​ത്തി​ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വ​മാ​ണ് അ​ര്‍ഹ​നാ​യ​ത്. 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, മു​തി​ര്‍ന്ന പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ വി. ​വി​ജ​യ​കു​മാ​ര്‍, പി​എ​സ്‌​സി അം​ഗം അ​ഡ്വ. സി.​ബി സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്ജിം​ഗ് ക​മ്മ​റ്റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ന് കി​ട​ങ്ങൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ല്‍ വൈ​കു​ന്നേ​രം 4.30ന് ​ചേ​രു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ പു​ര​സ്‌​കാ​രം ബി​നോ​യി വി​ശ്വ​ത്തി​നു സ​മ്മാ​നി​ക്കും.

സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് ജി. ​വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ടി. തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ളി​യേ​ക്ക​ല്‍, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​കെ. ശ​ശി​ധ​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍ തുടങ്ങിയവർ‍ പ്ര​സം​ഗി​ക്കും.