മാര്‍ ആഗസ്തീനോസ് കോളജില്‍ ഗ്രാജുവേഷന് സെറിമണി
1438256
Monday, July 22, 2024 10:58 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ ബിരുദാനന്തരബിരുദദാനച്ചടങ്ങ് നടത്തി. എംഎസ്ഡബ്ല്യു, എംഎച്ച്ആര്‍എം, എംഎസ്സി ബയോടെക്നോളേജി, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, എംകോം, എംഎ ഇംഗ്ലീഷ് എന്നീ കോഴ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്കി ആദരിച്ചത്.
മന്ത്രി റോഷി അഗസ്റ്റിന് ഗ്രാജുവേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് യുവജനങ്ങള്‍ തൊഴില്‍ ദാതാക്കളാകുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.
കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഡോ. ബാബു സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.