റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ
1438365
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: ജൽ ജീവന് മിഷന്റെ ഭാഗമായി പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികള്‍ മൂടുന്നില്ലെന്നു പറഞ്ഞുപരത്തി ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കുന്ന ശ്രമം ശരിയായ രാഷ്ട്രീയമല്ലെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. പായിപ്പാട് പഞ്ചായത്തില്‍ ജൽ ജീവന് മിഷന് പദ്ധതിക്കായി കുഴിച്ച റോഡുകള്‍ നവീകരിക്കുന്ന പ്രവൃത്തികള്‍ സന്ദര്ശിക്കാനെത്തിപ്പോഴാണ് എംഎല്‍എ ഈ അഭിപ്രായം അറിയിച്ചത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് എൻ. രാജു, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, ബ്ലോക്ക് മെംബര്‍ വിനു ജോബ്, പഞ്ചായത്ത് മെംബര്‍മാരായ ഡാര്‍ളി റ്റെജി, ആനി രാജു, സജി ജോണ്‍, സാബുക്കുട്ടന്‍ തുടങ്ങിയവര്‍ സ്ഥലസന്ദര്‍ശനത്തില്‍ പങ്കെടുത്തു.